2016, ഒക്‌ടോബർ 18, ചൊവ്വാഴ്ച

ശ്രീ സൂര്യ നാരായണ ക്ഷേത്രം കതിരൂർ

ശ്രീ സൂര്യ നാരായണ ക്ഷേത്രം കതിരൂർ 
റൂട്ട്:-തലശ്ശേരി-കൂത്ത് പറമ്പ് റൂട്ടിൽ കതിരൂർ സ്റ്റോപ്പ്‌ ഇവിടെ നിന്നും 3 0 0 മി തെക്ക് 

പ്രതിഷ്ഠ സൂര്യ നാരായണൻ വളരെ പഴക്കമുള്ളത് ദ്വിതലം 
ഉപ ദേവന്മാർ ഗണപതി ,ശിവൻ 
ബ്രമ രക്ഷസ്സിന് പീഠം 



ദർശനസമയം 5 -1 1  am , 5  - 7.45 pm 



ചിറയിൽ നിന്ന് ക്ഷേത്രത്തിലേക്കുള്ള പടിക്കെട്ട്

ചിറ



ശ്രീ സൂര്യ നാരായണനെ പരിപൂർണ ദൈവമെന്ന സങ്കൽപ്പത്തിൽ ആരാധിച്ചു വരുന്ന ഭാരതത്തിലെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് കതിരൂർ സൂര്യ നാരായണ ക്ഷേത്രം അതി വിശാലമായ ചോരയും തല ഉയർത്തി നിൽക്കുന്ന ധ്വജ സ്തംഭവും സൗന്ദര്യബോധം തുടിക്കുന്ന ദശാവതാര ശില്പങ്ങളും ചുമർ ചിത്രങ്ങളും കഭക്ത ജനങ്ങളെ ആകർഷിക്കുന്നു 
  മുഖ്യ വഴിപാടുകൾ പുഷ്പാഞ്ജലി, നെയ്യമൃത് ,നെയ്യ് വിളക്ക് ,ശർക്കര 
പായസം ,നിറമാല 
ഉത്സവം  മേടത്തിൽ രോഹിണി 
ഭരണം Chairman board of Trustees സൂര്യനാരായണ ക്ഷേത്രം  കതിരൂർ 
ചരിത്രം 


സീതാന്വേക്ഷണത്തിനുഇറങ്ങിയ ശ്രീരാമൻപെരളശ്ശേരിയിലും,മക്രേരിയിലും ,പിണറായിയിലുംപ്രതിഷ്ഠനടത്തിയതറിഞ്ഞ മഹർഷിമാർ ശ്രീരാമനെ സ്തുതിക്കാൻ  തുടങ്ങി .സന്തുഷ്ടനായ രാമൻ അവർക്ക്  ദർശനം നല്കി .സൂര്യ ഭഗവാന്റെ സാന്നിധ്യം അവിടെയുണ്ടെന്ന് മനസ്സിലാക്കിയ രാമൻ സൂര്യ വിഗ്രഹം പ്രതിഷ്ടിച്ചു .1789 ൽ ടിപ്പുവിന്റെ പടയാളികൾ കതിരൂരിൽ താവളമടിച്ചു മറ്റു ക്ഷേത്രങ്ങളിൽ നിന്ന് കൊള്ളയടിച്ച സ്വർണവും മറ്റും പിന്നെയെടുക്കാം എന്ന വിശ്വാസത്തിൽ ഇവിടെയുള്ള കിണറ്റിൽ ഇട്ടു പക്ഷെ യുദ്ധത്തിൽ തോറ്റ അവർക്ക് തിരിച്ചു വരാൻ പറ്റിയില്ല .ഇപ്പൊഴു ആ നിധികൾ ഇവിടെയുണ്ടെന്നു പറയപ്പെടുന്നു(ഏതാനും വർഷം മുൻപ് ചിറ വൃത്തിയാക്കിയപ്പോൾ കിണർ പരിശോധിച്ചെങ്കിലും ഒന്നും കിട്ടിയിരുന്നില്ല) ടിപ്പുവിനെ ഭയന്ന് നാട്  വിട്ട ഊരാളർ   വരുമ്പോഴേക്കും ക്ഷേത്രം നാനാവിധമായിരുന്നു അവർക്ക്‌ പൂജാദികൾ തുടരാനായില്ല .ക്രമേണ അവിടം കാട് പിടിക്കാൻ തുടങ്ങി  .മലബാർ കാര്യങ്ങൾ നോക്കിയിരുന്ന ബ്രിട്ടീഷ്‌ മേധാവി കൂർഗ്ഗ് പിടിക്കാനിറങ്ങി 
ബ്രഹ്മരക്ഷസ്സ് വെളിയിൽ

.അദ്ദേഹത്തിന്റെ സഹായിയായിരുന്ന കാപ്പന കരുണാകരമേനോൻ കൂർഗ്ഗിലേക്ക് പുറപ്പെടുന്നതിനു മുൻപ് ഇവിടെയെത്തി പ്രാർത്തിക്കുകയുംവിജയിച്ചാൽ പുനരുദ്ദാരണ  പ്രവർത്തനം നടത്താമെന്ന് നേർ ച്ച നേരുകയും ചെയ്തു.വിജയം കതിരൂരിൽ നേർച്ച നടത്തിയതിന്റെ ഫലമാണെന്ന മേനോന്റെ വാദം ബാബർ അംഗീകരിക്കുകയും ക്ഷേത്രം പണിയാനുള്ള സാമ്പത്തിക സൌകര്യങ്ങൾ നല്കുകയും ചെയ്തു .1 8 2 9 ൽ പണി തുടങ്ങുകയും 1 8 3 5 ൽ പൂർ ത്തിയാവുകയും  ചെയ്തു . 1974 ൽ HR &  CE ഏറ്റെടുക്കുകയും ചെയ്തു .ശ്രീകോവിൽ ,ചുറ്റമ്പലം 1 92 5 ലും അഗ്ര മണ്ഡപം 1 9 8 9ലും  നവീകരിച്ചു .ഓഫീസ് 1964 ലും, കല്യാണ  മണ്ഡപം 95 ലും പണിതു 

ദശാവതാരങ്ങളിൽ നരസിംഹവും വാമനനും ഒഴിച്ച് ബാക്കിയെല്ലാമുണ്ട്‌ 

തന്ത്രി ഇടവലത്ത് പുടവൂർ മന കുറ്റ്യേരി  2 മേൽ ശാന്തിമാർ ഒന്നിരാടാൻ മാസങ്ങളിൽ പൂജ ചെയ്യുന്നു .


2013, ജൂൺ 13, വ്യാഴാഴ്‌ച

ശ്രീ ഏച്ചിപ്പോയിൽ മഹാഗണപതി ക്ഷേത്രം

ശ്രീ ഏച്ചിപ്പോയിൽ മഹാഗണപതി ക്ഷേത്രം 
റൂട്ട്:- തലശ്ശേരി കൂത്ത്പറമ്പ് റൂട്ടിൽ ഈചിപ്പൊയിൽ സ്റ്റോപ്പ്‌ (9കിമി )

പ്രതിഷ്ഠ ഗണപതി പതിനഞ്ചാം നൂറ്റാണ്ട്‌ 

ദർശനസമയം 5. 3 0 -6. 3 0 ,5.4 5 -6 .4 5 

ഭരണം ഊരാളർ ഏച്ചിപ്പോയിൽ ശ്രീ മഹാഗണപതി ക്ഷേത്രം കതിരൂർ 6 7 0 6 4 2 

ശ്രീ പുതിയ വീട്ടിൽ പുതുശ്ശേരി ക്ഷേത്രം

ശ്രീ പുതിയ വീട്ടിൽ പുതുശ്ശേരി ക്ഷേത്രം 
റൂട്ട് തലശ്ശേരി കൂത്ത് പറമ്പ് റൂട്ടിൽ വേറ്റുംമൽ സ്റ്റോപ്പ്‌ (9 കിമി)3 00 മി തെക്ക് 

ഭഗവതി പതിനെട്ടാം നൂറ്റാണ്ട് തറ മാത്രം 

മകരം 2 3 ,2 4 ,2  5 ഉത്സവ ദിവസങ്ങൾ 

ഭരണം സെക്രട്ടറി പുതിയ വീട്ടിൽ പുതുശ്ശേരി ക്ഷേത്രകമ്മിറ്റി കതിരൂര് 6 7 0 6 4 2 

ശ്രീ തരുവണത്തെരു മഹാഗണപതിക്ഷേത്രം

ശ്രീ തരുവണത്തെരു മഹാഗണപതിക്ഷേത്രം 
റൂട്ട്:-തലശ്ശേരിയിൽ നിന്നും 7 കിമി കിഴക്ക് എരുവട്ടി പാനുണ്ട റൂട്ടിൽ 

പ്രതിഷ്ഠ മഹാഗണപതി പതിനാലാം നൂറ്റാണ്ട്‌ 

ദർശനസമയം 5 -1 1 am ,5. 3 0 -7 pm  

പ്രതിഷ്ടദിനം മകരം 5 

ഭരണം സെക്രട്ടറി ശ്രീ  തരുവണത്തെരു മഹാഗണപതി ക്ഷേത്ര കമ്മിറ്റി കതിരൂർ 

ശ്രീ അത്തോളി ഭഗവതീ ക്ഷേത്രം (കൂരുംബക്കാവ് )

ശ്രീ അത്തോളി ഭഗവതീ ക്ഷേത്രം (കൂരുംബക്കാവ് )
റൂട്ട്:- തലശ്ശേ റിയിൽ നിന്ന് 1 0 കിമി കിഴക്ക് പൊന്ന്യം പാലം സ്റ്റോപ്പ്‌ 

പ്രതിഷ്ഠ ദേവി ഇരുപതാം നൂറ്റാണ്ട് 

സംക്രമ ദിവസങ്ങളിൽ പൂജ 

മകരം 1 3 ,1 4 തിറ 
സ്വകാര്യ ക്ഷേത്രം അത്തോളി കുടുംബം 

ശ്രീ കീഴാറ്റിൽ വൈരീഘാതക ക്ഷേത്രം

ശ്രീ കീഴാറ്റിൽ വൈരീഘാതക ക്ഷേത്രം 
റൂട്ട്:- തലശ്ശേരിയിൽ നിന്ന് 1 0 കിമി കിഴക്ക് പൊന്ന്യം പാലത്തിനു സമീപം 

തകർന്ന ക്ഷേത്രം 

ശ്രീ ദേവർകുന്നു യോഗേശ്വര ക്ഷേത്രം

ശ്രീ ദേവർകുന്നു യോഗേശ്വര ക്ഷേത്രം 
റൂട്ട്:- തലശ്ശേരിയിൽ നിന്നും 9 കിമി കിഴക്ക് കൂത്ത് പറമ്പ് റോഡിൽ വേറ്റുംമൽ സ്റ്റോപ്പ്‌ 

പ്രതിഷ്ഠ യോഗേശ്വരൻ ഇരുപതാം നൂറ്റാണ്ട് 

സംക്രമ ദിവസങ്ങളിലും ഉത്സവ ദിവസങ്ങളിലും രാവിലെ പൂജ 

മീനം 3,4 പ്രതിഷ്ടമഹോൽസവം 
ഭരണം സെക്ക്രട്ടറി ശ്രീ യോഗേശ്വര ക്ഷേത്ര കമ്മിറ്റി വേറ്റുംമൽ 6 7 0 6 4 2